കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കെട്ടിത്തൂക്കിയ കേസില്‍ പ്രധാനപ്പെട്ട തെളിവ് പോലീസിന് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കെട്ടിത്തൂക്കിയ കേസില്‍ പ്രധാനപ്പെട്ട തെളിവ് പോലീസിന് ലഭിച്ചു. ജീവന് അപായമുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി വൈശാഖനാണെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ദിവസം രാവിലെ യുവതി സൈക്കോളജിസ്റ്റിന് സന്ദേശമയച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സന്ദേശത്തില്‍ പറയുന്നു. യുവതി കൊല ചെയ്യപ്പെട്ട ദിവസം രാവിലെ 9.30 തിനാണ് സന്ദേശം അയച്ചത്. വൈശാഖന്‍ മുമ്പ് പലതവണ യുവതിയെ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ചിരുന്നു.

കൗണ്‍സിലിംഗ് നല്‍കാനായി ഈ മാസം 20, 22 തീയതികളില്‍ പ്രതി വൈശാഖന്‍ യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി കല്ലായിയിലുള്ള ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചിരുന്നു. 27 ന് വീണ്ടും കൗണ്‍സിലിംഗിന് എത്താമെന്ന് പറഞ്ഞാണ് തിരിച്ചു പോയത്. 24 ന് ഉച്ചയോടെയാണ് വൈശാഖന്റെ സ്ഥാപനത്തിനകത്ത് യുവതി കൊല്ലപ്പെടുന്നത്. അന്ന് രാവിലെ 9.30 തോടെ കൗണ്‍സിലിങ് സെന്ററിലേക്ക് അയച്ച സന്ദശത്തിലാണ് താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് യുവതി സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം വൈശാഖനാണെന്നുമാണ് ഈ സന്ദേശത്തില്‍ പറയുന്നത്. ഓഫീസ് നമ്പറിലേക്ക് വന്ന ഈ സന്ദേശം പിന്നീടാണ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...

ഒമാനിൽ വാഹനാപകടം : മലയാളി യുവതിക്ക് ദാരുണാന്ത്യം ; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

0
മസ്‌കത്ത് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി...

തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വിദ്യാർഥികൾ , വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ്...

0
എറണാകുളം: അങ്കമാലിയില്‍ ഓണാഘോഷ പരിപാടിക്കിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ...