ഇടിച്ച വാഹനം കണ്ടെത്തിയില്ല ; പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര ചേറോട് ദേശീയപാതയിൽ 2024 ഫെബ്രുവരി 17 ന് രാത്രി നടന്ന കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും 9 വയസ്സായ കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി (കോഴിക്കോട്റൂറൽ) ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂർണവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നാലാഴ്ചക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 17 ന് രാത്രി 10 നാണ് കണ്ണൂർ മേലെ ചൊവ്വ സ്വദേശി തൃഷാനയെയും (9) മുത്തശ്ശി ബേബി (68) യെയും അമിത വേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. ബേബി തൽക്ഷണം മരിച്ചു. മുണ്ടയാട് എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തൃഷാനക്ക് ഗുരുതരമായി പരിക്കേറ്റു.

6 മാസമായി കോമയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് തൃഷാന. കാർ അമിത വേഗതയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ തൃഷാനയുടെ അമ്മ പറഞ്ഞു. ചേറോട് ദേശീയ പാതയിലൂടെ കടന്നുപോയ വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചത്. സി.സി.ടി.വി ഉൾപ്പെടേയുള്ള ആധുനിക സൗകര്യങ്ങളുണ്ടായിട്ടും വടകര പോലീസിന് വാഹനം കണ്ടെത്താനായില്ല. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും തുമ്പുണ്ടായില്ല. ഇടിച്ച കാർ കണ്ടെത്താനായില്ലെങ്കിൽ ഇൻഷുറൻസ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹേബിലിറ്റേഷൻ സെന്ററിലെ വരാന്തയിലാണ് തൃഷാനയുടെ കുടുംബം കഴിയുന്നത്. ഇടിച്ച കാറിന്റെ നമ്പർ കണ്ടെത്താനാവത്തതു കാരണം വാഹനം കിട്ടിയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...