പോലീസ് ജീപ്പ് തകർത്ത സംഭവം ; ചാലക്കുടിയിൽ നാടകീയരം​ഗങ്ങൾ – പ്രതിയെ ബലംപ്രയോ​ഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്.

പോലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിൻ പുല്ലന് ചുറ്റും വലയം തീർത്ത് രക്ഷിക്കാൻ ശ്രമിച്ചത്. അശോകൻ‌ നിലത്ത് വീണുകിടന്ന് പ്രതിയായ നിധിനെ വട്ടംപിടിച്ച് രക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബലമായി തന്നെയാണ് പോലീസ് നിധിനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിക്കുകയാണുണ്ടായത്. വലിയ സംഘർഷസാധ്യതയാണ് ചാലക്കുടിയിൽ ഇപ്പോൾ നിലനിൽക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...