മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സുമായി എത്തിയപ്പോള്‍ മരിച്ച സ്ത്രീ കഞ്ഞി കുടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയില്‍ ജീവനോടെ കണ്ട് ബന്ധുക്കള്‍. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. നിലമേല്‍ സ്വദേശിിനി ലൈലാ ബീവി (62) മരിച്ചെന്ന് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആംബുലന്‍സുമായി എത്തിയപ്പോഴാണ് ലൈലാ ബീവി ആശുപത്രിയില്‍ സന്തോഷവതിയായി കഞ്ഞി കുടിച്ചിരിക്കുന്നത് കാണുന്നത്. പോലീസിന് പറ്റിയ പിഴവാണ് ഇല്ലാത്ത മരണ വാര്‍ത്ത സംഭവത്തിനു പിന്നിലെന്നാണ് പരാതി. ലൈലാ ബീവി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പോലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചതെന്നാണ് ആക്ഷേപം.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച ലൈലാ ബീവിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായെങ്കിലും കൂട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി അധികൃതര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് അറിയിപ്പ് നല്‍കി. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ബന്ധുക്കളെത്തി ലൈലാബീവിയെ ആശുപത്രിയില്‍ നിന്നും കൂട്ടിക്കൊണ്ട് പോകണമെന്ന് അറിയിക്കുന്നതിന് പകരം ലൈലാബീവി മരിച്ചെന്ന വിവരമാണ് ഈസ്റ്റ് പോലീസ് ചടയമംഗലം പോലീസിന് കൈമാറിയതെന്നാണ് പരാതി.

ലൈലാ ബീവി മരിച്ചെന്ന വിവരം ചടയമംഗലം പോലീസാണ് ബന്ധുക്കളെയും വാര്‍ഡ് മെമ്പറെയും അറിയിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കത്തും ജമാഅത്തുമായി ബന്ധപ്പെട്ട് സംസ്കാരം നടത്താന്‍ വേണ്ട ക്രമീകരണങ്ങളും നടത്തിയ ശേഷം വാര്‍ഡ് മെമ്പറും ലൈലാ ബീവിയുടെ ബന്ധുക്കളും ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ലൈലാ ബീവിയെ ജീവനോടെ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...