പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തു ; കാല്‍നടയായി വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ (57)കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് നഗരൂര്‍ ആല്‍ത്തറമൂട്ടില്‍ പഴക്കടയില്‍ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ പിഴയിട്ടു.

എന്നാല്‍ അടയ്ക്കാന്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ സുനില്‍ കുമാര്‍ ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഹൃദയസംബന്ധമായ അസുഖത്താല്‍ ചികിത്സ തേടി വരുന്ന സുനില്‍ കുമാര്‍ നഗരൂരിലെ മരുന്നു കടയില്‍ നിന്നും മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടു. മകന്‍: സിദ്ധാര്‍ഥ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...