യുപിയിൽ വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം ; അധ്യാപികയെ ചോദ്യം ചെയ്യാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികയെ ചോദ്യം ചെയ്യാതെ പോലീസ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് എടുത്തെങ്കിലും അധ്യാപിക തൃപ്ത ത്യാഗിക്കതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ല. ബോധപൂര്‍വമുള്ള മര്‍ദനം, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് തൃപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പോലീസ് നല്‍കുന്നത്. സംഭവം വിവാദമായതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു.

അതേസമയം അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധം ശക്തമാണ്. ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ...

0
കൊച്ചി: വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ച സംഭവത്തിൽ...

അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് ഇ ശ്രീധരൻ

0
കൊച്ചി: അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ....

കലഞ്ഞൂരിൽ ‘മണ്ണ് ആരോഗ്യ കാർഡുകൾ’ വിതരണം ചെയ്തു

0
കലഞ്ഞൂർ : സംസ്ഥാന സർക്കാരിന്റെ 'മണ്ണിനെ അറിയാം മൊബൈലിലൂടെ' പദ്ധതിയുടെ ഭാഗമായി...

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അനുബന്ധ കുറ്റപത്രം...