പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തെരഞ്ഞെടുപ്പ് ; ഭ​ര​ണാ​നു​കൂ​ല വി​ഭാ​ഗ​ത്തിന് ഭൂ​രി​പ​ക്ഷം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും സ്പെ​ഷ്യല്‍ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നി​ല​വി​ലെ ഭ​ര​ണാ​നു​കൂ​ല പാ​ന​ലി​ലെ മു​ഴു​വ​ൻ പേ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ഡി​എ​ച്ച്ക്യു ക്യാ​മ്പി​ൽ മാ​ത്ര​മാ​ണ് എ​തി​ർ​വി​ഭാ​ഗ​ക്കാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഡി​എ​ച്ച്ക്യു​വി​ലെ ഒമ്പത് സീ​റ്റു​ക​ളി​ൽ ആ​റു സീ​റ്റു​ക​ളി​ലേ​ക്ക് അ​വ​ർ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബി.​അ​ജി പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ മ​റ്റു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഏ​ഴ് വ​നി​ത​ക​ളും ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​ത്തി​ന് ശേ​ഷ​വും മ​ത്സ​ര​മു​ള്ള പ​ക്ഷം 26ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...