പെട്രോളിംഗിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പെട്രോളിംഗിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപത്താണ് സംഭവം പള്ളിത്തോട്ടം പോലീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് തീരദേശ മേഖലയിലടക്കം പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തീരദേശം വഴി പോകുമ്പോഴാണ് ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്. റോഡിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതോടെ കെഎസ്.യു ജില്ലാ നേതാവ് ടോജിൻ ഉൾപ്പടെ പോലീസിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗ്രേഡ് എസ്ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു. അക്രമി സംഘത്തിലുണ്ടായിരുന്ന ടോജിൻ, മനു, വിമൽ, സഞ്ചയ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2 പ്രതികൾ രക്ഷപെട്ടു. ഒളിവിൽ പോയവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...