നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും. യുഡിഎഫ് അടിത്തറ വിപുലീകരിക്കും ഇപ്പോൾ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിൽ. പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ യുഡിഎഫിൽ എത്തും. അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഐഎം തയ്യാറാകണം. ഇല്ലെങ്കിൽ ജനം കൂടുതൽ വെറുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് 10000 കോടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ബലമായി വാങ്ങാൻ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. നിരുപധിക പിന്തുണ ആണ്. ഒരു ആവശ്യവും അവർ മുന്നോട്ട് വെച്ചിട്ടില്ല.

ആരുമായും ചർച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചർച്ച. സിപിഎം ആയിട്ടോ ബിജെപി ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം? സർക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാർന്ന വിജയം യുഡിഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി ഭയന്ന് കാണിക്കുന്ന ആക്രമണം ജനങ്ങളിൽ നിന്ന് അകറ്റും. തോറ്റു എന്ന് ഇപ്പോഴും മനസിലായില്ല. തോറ്റു എന്ന് അംഗീകരിക്കാൻ പറ്റുന്നില്ല. തിരുത്താനും തയ്യാറല്ല. മുനമ്പത്ത് ബിജെപി തീ കത്തിക്കുമ്പോൾ ആളിപടരാൻ ഊതികൊടുത്തു സിപിഐഎം. സികെ ജാനുവിന്റെ വരവും മുത്തങ്ങ സംഭവത്തിന്റെ മുറിവും തമ്മിൽ ബന്ധമില്ല. അത് അന്നത്തെ സാഹചര്യത്തിൽ ഉണ്ടായിപോയതാണെന്നും സതീശൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...