കോന്നിയുടെ ഉത്സവരാവുകള്‍ക്ക് ഇന്ന് തിരിതെളിയും : കോന്നി ഫെസ്റ്റ് ഡിസംബര്‍ 22 മുതല്‍ ജനുവരി 4 വരെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയുടെ ഉത്സവരാവുകള്‍ക്ക് ഇന്ന് തിരിതെളിയും. ഡിസംബര്‍ 22 മുതല്‍ ജനുവരി 4 വരെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോന്നി ഫെസ്റ്റ് അടൂർ പ്രകാശ് എം.പി. ഇന്ന് വൈകിട്ട് 5:30 ന് ഉദ്ഘാടനം ചെയ്യും. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിക്കും. കോന്നിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കലാ–കായിക ശേഷികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോന്നി കൾച്ചറൽ ഫോറമാണ് കോന്നി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 2026 ജനുവരി 4 വരെ നീളുന്ന ഫെസ്റ്റിവൽ കോന്നിയെ കലാ–സാംസ്‌കാരിക -ഉത്സവ വേദിയാക്കി മാറ്റും.

ഇന്ന് നടക്കുന്ന ചെണ്ടമേളം ഫ്യൂഷൻ കലാപരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കും. കലാസന്ധ്യയിൽ മഴവിൽ മനോരമ ‘മറിമായം’ അളിയൻസ് ഫെയിം റിയാസ് നർമ്മകല മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൈകൊട്ടിക്കളി, നൃത്തസന്ധ്യ, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കരണമായ ‘ആട്ടക്കളം’ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ കുട്ടികൾക്കായി സംഗീതം, ചിത്രരചന, നാടോടി നൃത്തം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ ഫെസ്റ്റിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കും. ചടങ്ങിൽ സൂര്യ കൃഷ്ണ മൂർത്തി മുഖ്യ അഥിതി ആയിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....