പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിംകാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കും : പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിംകാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സംസ്ഥാന പോലീസ് മേധാവി. പോലീസിന് നല്‍കിയിട്ടുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സിയുജി) സിം കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച നിര്‍​ദേശങ്ങളും ഡിജിപി അനില്‍കാന്ത് പുറത്തിറക്കി. സര്‍ക്കാര്‍ പണം നല്‍കുന്ന ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനില്‍ പോവുകയോ ചെയ്യുന്ന എസ്‌എച്ച്ഒ, പ്രിന്‍സിപ്പല്‍ എസ്‌ഐ, തുടങ്ങിയ ഉദ്യോഗസ്ഥര്‍ പകരം വരുന്ന ഉദ്യോഗസ്ഥന് സിംകാര്‍ഡ് കൈമാറണം. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളില്‍ത്തന്നെയാണ് സ്ഥലം മാറ്റമെങ്കില്‍ നിലവിലുള്ളത് ഉപയോഗിക്കാം.

മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഒരോ തസ്തികയ്ക്കുമാണ് സിയുജി സിംകാര്‍ഡ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ സ്ഥലംമാറുമ്പോള്‍ ആ തസ്തികയില്‍ പകരം വരുന്നയാള്‍ക്ക് സിംകാര്‍ഡ് കൈമാറണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യൂണിറ്റ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സിം കാര്‍ഡ് ഉള്ളവര്‍ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനല്‍കാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്. പോലീസ് സ്റ്റേഷനുകളിലെല്ലാം സിം കാര്‍ഡ് വിതരണം ചെയ്തതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതിന് മുമ്പ് സിം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...