വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

ആലുവ : വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം. മുട്ടം പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ചോര്‍ച്ചയുണ്ടാ യതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന മുഹമ്മദാലിയുടെ വീട്ടിലെ കിണറ്റിലേക്കാണ് ഡീസല്‍ ചോര്‍ന്നത്. മുന്‍പും ഇതുപോലെ ഇന്ധന ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. മുട്ടം തൈക്കാവ് ജംഗ്ഷനിലെ ഐ.ഒ.സി പമ്പില്‍ നിന്നാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. കിണറിലെ വെള്ളം പൂര്‍ണമായും ഉപയോഗശൂന്യമായിട്ടുണ്ട്. പമ്പുകാരുടെ ജാഗ്രതക്കുറവാണ് ഇന്ധന ചോര്‍ച്ചക്ക് കാരണമെന്ന് മുഹമ്മദാലി ആരോപിക്കുന്നു.

15 വര്‍ഷം മുന്‍പും ഇതുപോലെ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. വെള്ളത്തിന്റെ നിറം മാറിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നതെന്നും ഡീസലിന്റെ മണം അനുഭവപ്പെട്ടതോടെ പമ്പില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം പഞ്ചായത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്. പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ പമ്പില്‍ നിന്നുള്ള ചോര്‍ച്ചയല്ലെന്നാണ് പമ്പുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...