മദ്യപിച്ച് വാഹമോടിച്ചത് പിടികൂടിയ ട്രാഫിക്ക് എസ്ഐയെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : മദ്യപിച്ച്‌ അമിത വേഗതയില്‍ വന്ന വാഹനം പിന്തുടര്‍ന്ന് പിടികൂടിയ ട്രാഫിക് എസ് ഐ യെ വാഹനത്തിലുണ്ടായിരുന്നവര്‍ ഗുരുതരമായി മര്‍ദ്ദിച്ചു. അര്‍ത്തുങ്കല്‍ പുളിയ്ക്കല്‍ വീട്ടില്‍ ജോസിസ്റ്റീഫ ( 55 )നെയാണ് മര്‍ദ്ദിച്ചത്. മൂക്കില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ പട്ടാളക്കാരെന്ന് വിശേഷിപ്പിച്ച ആള്‍ അടക്കം 3 പേരെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര കുന്നിക്കോട് ശാസ്ത്രീ ജംഗഷന് സമീപം സി എം ഹൗസില്‍ ഷെമീര്‍ മുഹമ്മദ് (29) , കൊല്ലം ആവണീശ്വരം സ്വദേശികളായ രാജവിലാസം ജോബിന്‍ (24) , വിപിന്‍ ഹൗസില്‍ വിപിന്‍ രാജ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കലവൂര്‍ ഭാഗത്ത് നിന്ന് സിഗ്നലില്‍ നിര്‍ത്താതെ അപകടമായ രീതിയില്‍ ജീപ്പ് ഓടിച്ച്‌ പോരുന്നതായി കണ്‍ട്രോള്‍ ടാബില്‍ നിന്നും ജോസി സ്റ്റീഫന് മെസേജ് ലഭിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ചേര്‍ത്തല എക്സ്റേ കവലയില്‍ പരിശോധിക്കുന്നതിനിടെ ജോസി സ്റ്റീഫന്‍ കൈ കാണിച്ചെങ്കിലും അമിത വേഗത്തില്‍ വന്ന ജീപ്പ് നിര്‍ത്താതെ പോയി. ഉടന്‍ തന്നെ ജീപ്പിനെ പിന്തുടര്‍ന്ന് പോയ പോലീസ് വാഹനത്തെ വെട്ടിച്ച്‌ ദേശീയ പാതയില്‍ ആഹ്വാനം വായനശാല ജംഗഷനില്‍ നിന്നും തിരിഞ്ഞ് ആഞ്ഞലിപ്പാലം ഭാഗത്തേയ്ക്ക് ജീപ്പ് ഓടിച്ചു പോയി. മണ്ണില്‍ ജീപ്പിന്റെ വീലുകള്‍ താഴ്ന്നതോടെ പോലീസ് വന്ന് പിടികൂടുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ ഷെമീര്‍ മുഹമ്മദ് ജോസി സ്റ്റീഫന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.

അക്രമണത്തില്‍ മൂക്കില്‍ നിന്നും രക്തം വാര്‍ന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് പോലീസ് കാരുടെ നേതൃത്വത്തില്‍ ജോസിസ്റ്റിഫനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മൂന്ന് പേരെ പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....