ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ബംഗ്ലാദേശി യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ബംഗ്ലാദേശി യുവതി അറസ്റ്റില്‍. സിറീന അക്തര്‍ ഹുസൈന്‍ എന്ന മുപ്പത്തിമൂന്നുകാരിയാണ് ഗുജറാത്തിലെ അഹമ്മദാബാദ് റൂറല്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ പിടിയിലായത്. യുവതിയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ഹിന്ദു യുവാവ് ഹിതേഷ് ജോഷിയുടെ മാതാപിതാക്കളാണ് വിവരം നാട്ടുകാര്‍ വഴി പോലീസില്‍ അറിയിച്ചത് .

2017 മുതല്‍ അവള്‍ ഹിതേഷുമായി ഒരുമിച്ച്‌ താമസിച്ചു വരികയായിരുന്നു. ഇതിനായി യുവതി വ്യാജ ആധാര്‍, പാസ്പോര്‍ട്ട് , പാന്‍ കാര്‍ഡുകള്‍ എന്നിവയും ചമച്ചിരുന്നു. ഹിതേഷിനൊപ്പമുള്ള ജീവിതത്തില്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചിരുന്നു. 20 ദിവസം മുന്‍പുണ്ടായ അപകടത്തില്‍ ഹിതേഷ് മരിച്ചതിനെത്തുടര്‍ന്നാണ് വിവരം മാതാപിതാക്കള്‍ അറിയുന്നത്. ബംഗ്ലാദേശി മുസ്ലീം യുവതി ഹിതേഷിനും തങ്ങള്‍ക്കും ദുരിതം സമ്മാനിച്ചെന്ന് ഹിതേഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

അഹമ്മദാബാദ് പോലീസ് സിറീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തി. അഹമ്മദാബാദ്, ഹൈദരാബാദ് വിലാസങ്ങളുള്ള രണ്ട് ആധാറും രണ്ട് പാന്‍ കാര്‍ഡുകളും പോലീസ് കണ്ടെത്തി. ഗുട്ട സോനു ബിശ്വാസ് എന്ന പേരിലായിരുന്നു വ്യാജ പാന്‍ കാര്‍ഡ്. പിന്നീട് ഹിതേഷുമായി താമസം തുടങ്ങിയപ്പോള്‍ സോനു ഹിതേഷ് ജോഷി എന്ന പേരില്‍ പുതിയ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലഭിച്ചു. താന്‍ പ്രണയത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...