21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ആശുപത്രിയില്‍ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ചികിത്സ തേടിയെത്തിയ 21കാരിയെ ഓര്‍ത്തോ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഡോക്ടറെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. മലപ്പുറം ജില്ലാ ആസ്ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയെത്തിയ രാമപുരം സ്വദേശിനിയായ 21കാരിയെയാണ് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നത്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം വലിയ ചര്‍ച്ചയായതോടെ ആശുപത്രി മാനേജ്മെന്റ് ഉടന്‍ യോഗം ചേര്‍ന്ന് ഡോക്ടറെ പിരിച്ചു വിടുകയായിരുന്നു.

സംഭവത്തില്‍ യുവതിയും വീട്ടുകാരും ആശുപത്രി അധികൃതര്‍ക്കു രേഖാമൂലം നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കുകയോ പോലീസിന് കൈമാറുകയോ ചെയ്യാതെ പരാതി പൂഴ്‌ത്തിവെക്കുകയാണ് ചെയ്തിരുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കളും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ സ്വാധീനമുള്ള ആരോപണ വിധേയനായ ഡോക്ടര്‍ ഏതു വിധേനയും തിരിച്ചു കയറാന്‍ ശ്രമം നടത്തുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭ്യമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു മലപ്പുറം പോലീസ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ഡോക്ടറുടെയും ആശുപത്രിയുടെയും പേരു വിവരണങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കും.

ആരോപണ വിധേയനായ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറം വേങ്ങരയില്‍ ഒരു ക്ലിനിക്കും സ്വന്തമായി നടത്തുന്നുണ്ട്. അവിടെ രോഗികളെ പരിശോധനയും നടത്താറുണ്ട്. മലപ്പുറം ഐ എം എ യിലെ ഒരു വിഭാഗം ഡോക്ടറെ പിന്തുണക്കേണ്ടെന്ന നിലപാടിലാണിപ്പോള്‍. എന്നാല്‍ പ്രസ്തുത ആശുപത്രിയിലുള്ള സീനിയര്‍ ഐ.എം.എ. നേതാവ് ഡോക്ടറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ഐ.എം.എ.യില്‍ നിന്നും തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...