അമ്മയും സുഹൃത്തും ചേര്‍ന്ന് അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെമ്പഴന്തിയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ട്യൂഷന് പോകാത്തതിന് അഞ്ചാം ക്ലാസുകാരനായ മകനെ മർദ്ദിച്ച അമ്മയ്ക്കും സുഹൃത്തിനുമെതിരെ കഴക്കൂട്ടം പോലീസാണ് കേസെടുത്തത്. പോത്തൻകോട് സെന്‍റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. രണ്ട് ദിവസം മുൻപാണ് സംഭവം. ആനന്ദേശ്വരം സ്വദേശിയായ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് കേസ്. അമ്മയുടെ മർദ്ദനത്തിൽ കുട്ടിയുടെ ഇരു കാലുകളിലും അടിയുടെ പാടുകൾ ഉണ്ട്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സ തേടി.

ഭർത്താവുമായി അകന്നു കഴിയുന്ന അനു രണ്ട് കുട്ടികളുമായി വാടകയ്ക്കാണ് താമസിക്കുന്നത്. പാർട്ടണർഷിപ്പിൽ ബ്യൂട്ടിഷ്യൻ കോഴ്സ്അക്കാദമി നടത്തിവരികയാണ് അനുവും സുഹൃത്ത് പ്രണവും. യുവതിയുമായി പിണങ്ങി കഴിയുന്ന ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. ഇതാദ്യമായല്ല അമ്മയും സുഹൃത്തും തന്നെ മര്‍ദ്ദിക്കുന്നതെന്നും മുന്‍പും പലതവണ മര്‍ദ്ദനത്തിരയായിട്ടുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. കുട്ടിയുടെ ജ്യേഷ്ഠനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് കുട്ടിയുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....