തൃശൂരിൽ വോട്ടിന് വേണ്ടി കിറ്റ് നൽകുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിൽ വോട്ടിന് വേണ്ടി കിറ്റ് നൽകുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി. വിഷു കിറ്റ് വിതരണം ചെയ്തത് ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന് വേണ്ടിയെന്നാണ് എൽഡിഎഫിന്റെ ആരോപണം.

900 രൂപയുടെ 48 കിറ്റുകൾ വിതരണം ചെയ്തെന്നാണ് പരാതി. ഇന്നലെ കിറ്റ് വിതരണം ചെയ്ത സൂപ്പർ മാർക്കറ്റ് മുൻമന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തോടെ അടപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമമെന്നാണ് എൽഡിഎഫ് ആരോപണം. കിറ്റിൽ തങ്ങൾക്ക് ഒരു റോളും ഇല്ലെന്നാണ് ബിജെപിയുടെ നിലപാട്. കട പോലീസ് എത്തി ഇന്നലെ സീൽ‌ ചെയ്തിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...