ലൈംഗികച്ചുവയോടെ അധിക്ഷേപം ഉൾപ്പെടെ , അതിജീവിതയ്ക്ക് നേരെ സൈബർ ആക്രമണം ; രജിസ്റ്റർ ചെയ്തത് 36 കേസുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അതീജിവിതയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇതിനോടകം 36 കേസുകളാണ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രജിസ്റ്റർ ചെയ്തത്. പലതിലും ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചതടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്കെതിരെയും കേസെടുക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം തുടരുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിനു പിറകേ അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തത്.

പരാതി നൽകിയതിനു പിറകെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ പല വീഡിയോകളും മറ്റും പുറത്തു വന്നിരുന്നു. അതിൽ യുവതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ദൃശ്യങ്ങൾ പങ്കുവെക്കുകയും പരാമർശങ്ങളും നടത്തുകയും ചെയ്തതിനാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്. സന്ദീപ് വാര്യർ, പാലക്കാട് സ്വദേശിയായ യൂട്യൂബർ തുടങ്ങിയവർക്കെതിരെയും ആദ്യ ഘട്ടത്തിൽ നടപടിയെടുത്തിരുന്നു. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സൈബർ ആക്രമണത്തിനെതിരെ പെൺകുട്ടി പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...