കോഴിക്കോട് മാളിക്കടവിലെ 26കാരിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മാളിക്കടവിലെ 26കാരിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന സംഭവമായിരുന്നു ഇത്. പോലീസിന്റെ നിർണായക ഇടപെടലിലാണ് മാളിക്കടവിലെ നടുക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പത്ത് വർഷം മുൻപ് യുവതിയുമായി ബന്ധം സ്ഥാപിച്ച വൈശാഖൻ ഒരുമിച്ച് ജിവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കാമെന്ന് പറഞ്ഞ് യുവതിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു ആസൂത്രിത കൊലപാതകം. ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ജ്യൂസിൽ ഉറക്കഗുളിക കലർത്തിയെന്നും താൻ മയങ്ങിയ സമയത്ത് യുവതി ആത്മഹത്യ ചെയ്തെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഉറക്കഗുളിക കഴിച്ച് മയങ്ങിയ പ്രതി നഗരത്തിലെ ആശുപത്രി വരെ വാഹനം ഓടിച്ച് എങ്ങനെ എത്തിയെന്ന് പോലീസിന് സംശയമുണ്ടായി. പിന്നാലെ നടത്തിയ പരിശോധനയിലാണ് വൈശാഖന്റെ സ്ഥാപനത്തിൽ നിന്നും പെണ്‍കുട്ടിയെ പ്രതി മർദിക്കുന്നതും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂൾ പ്രതി ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചത്. ലൈംഗിക വൈകൃതമുള്ള പ്രതി കൊലപാതകത്തിന് ശേഷം യുവതിയെ പീഡിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...