അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പോലീസ് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ റാഗിങ് നടത്തിയെന്ന എസ്എഫ്‌ഐയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് നടപടി. അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കാട്ടി പന്നിയങ്കര എസ്.എച്ച്‌.ഒ കെ. ശംഭുനാഥാണ് കൊച്ചി എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. യു.എ.പി.എ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല നേരത്തെ കോടതി പന്നിയങ്കര പോലീസിന് നല്‍കിയിരുന്നു. ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല തനിക്കാണെന്നും അതിനാലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുകാട്ടി റിപ്പോര്‍ട്ട് നല്‍കിയതെന്നും കെ. ശംഭുനാഥ് പറഞ്ഞു.

എന്‍.ഐ.എ കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുകയോ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത്. എന്നാല്‍ എസ്.എഫ്‌.ഐയുടെ പരാതിയില്‍ ധര്‍മടം പോലീസ് സ്റ്റേഷനില്‍ അലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ അടിസ്ഥാനത്തിലാണ് അലനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ധര്‍മടം പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത് കോടതിയാണെന്നും ശംഭുനാഥ് പറഞ്ഞു. കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മറ്റ് വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ ധര്‍മടം പോലീസ് നവംബര്‍ രണ്ടിന് കേസെടുത്തത്. തന്നെ കുടുക്കാന്‍വേണ്ടിയുള്ള കള്ളക്കേസാണിതെന്നായിരുന്നു അലന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒടുവിൽ വഴങ്ങി പിഎസ്‍സി ; നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി

0
തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ്...

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദം : പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണം ; കെപിസിസി നേതൃത്വം

0
തിരുവനന്തപുരം : ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന...

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന്...

ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

0
കോഴിക്കോട്: ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ്...