നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പോലീസ്. ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പോലീസ് പറയുന്നു.
സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടിൽ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു.

ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ പോലീസ് കോടതിയെ സമീപിക്കും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...