തേക്കുതോട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തേക്കുതോട് : തേക്കുതോട് മൂര്‍ത്തിമണ്ണില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മൂര്‍ത്തിമണ്ണില്‍ ആളില്ലാത്ത വീട്ടില്‍ കയറി പലവ്യഞ്ജന സാധനങ്ങള്‍ ആരോ മോഷ്ടിച്ച് കൊണ്ടുപോയത്. അടുക്കളയിലെ തടികൊണ്ടുള്ള ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റി ഉള്ളില്‍ കയറിയാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ വീടുപൂട്ടിപ്പോയ സമയമായിരുന്നു മോഷണം. സംഭവത്തില്‍ വീട്ടുടമ തണ്ണിത്തോട് പോലീസില്‍ പാരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മുന്‍പ് സീതത്തോട്ടിലും സമാന സംഭവം ഉണ്ടായതിനാല്‍ സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യവും സംശയിച്ചിരുന്നു. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത് പ്രദേശവാസികള്‍ തന്നെ നടത്തിയ മോഷണമാണെന്ന് തെളിയുകയായിരുന്നു. പ്രതികളെക്കുറിച്ച് ധാരണ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...