നടുറോഡിൽ കൂട്ടത്തല്ല് ; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയ്ക്കും ഭാര്യയ്ക്കും മകനും മർദ്ദനമേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓവര്‍ടേക്ക് ചെയ്തതിന് കാര്‍തടഞ്ഞു നിര്‍ത്തി മര്‍ദ്ദനം എസ്‌ഐയും കുടുബവും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയ്‌ക്കും ഭാര്യയ്‌ക്കും മകനുമാണ് മര്‍ദ്ദനമേറ്റത്. ഓവര്‍ടേക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ജിതിന്‍ ജിനോജ് എന്നിവരാണ് കസ്റ്റഡിയിലായത്.

കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ സുഗുണനും ഭാര്യ പ്രിയയും മകന്‍ അമലും ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റ് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയി. ഓവര്‍ടേക്ക് ചെയ്ത് വാഹനം കടന്ന് പോയതിന് ശേഷം ബൈക്കിലുള്ള യുവാക്കള്‍ പിന്നാലെ പിന്തുടര്‍ന്ന് കാറിലുള്ളവരെ അസഭ്യം പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തു. യുവാക്കള്‍ ബൈക്കില്‍ കാറിനെ വട്ടം വെയ്‌ക്കുകയും ചെയ്തു.

തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എസ്‌ഐ സുഗുണനെ യുവാക്കള്‍ ആക്രമിച്ചു. ഇത് കണ്ട ഭാര്യയും മകനും സുഗുണനെ തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് നേരേയും യുവാക്കള്‍ തിരിയുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് യുവാക്കളിലൊരാള്‍ കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച്‌ എസ്‌ഐയുടെ മകന്‍ അമലിന്റെ തലയ്‌ക്ക് തുടര്‍ച്ചയായി അടിക്കുകയും തല പൊട്ടിക്കുകയുമായിരുന്നു. കുടുംബം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...

സിപിഎം പ്രവർത്തകർ അടിച്ചുതകർത്ത കാർ നന്നാക്കാൻ പണം നൽകി ഇ.ഡി ; കാർ പുറത്തിറക്കി...

0
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ...

പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം ; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

0
ഡൽഹി: ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ്...

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...