കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം ; പോലീസ് അന്വേഷണം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇന്ന് തുടങ്ങും. അധ്യാപകനായ ഡോ. സിയു പ്രിയേഷിന്റെ മൊഴി രേഖപ്പെടുത്തും. എറണാകുളം സെൻട്രൽ പോലീസ് ആണ് മൊഴി രേഖപ്പെടുത്തുക. ഇന്നലെയാണ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി എടുക്കണം എന്നാണ് ആവശ്യം. കോളേജ് നടത്തുന്ന ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്‍യുവും പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കെഎസ്‍യു യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാസിൽ അടക്കം ആറു പേരെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. അധ്യാപകനെ മുഹമ്മദ്‌ ഫാസിൽ അപമാനിച്ചിട്ടില്ലെന്നാണ് കെഎസ്‌യുവിന്റെ വിശദീകരണം.

പരാതി നൽകുന്നതിന് മുമ്പ് ബുധനാഴ്ച പോലീസ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കോളേജിലെത്തിയുള്ള വിവരശേഖരണം. പരാതി ഏതെങ്കിലുമൊരു വിദ്യാർത്ഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നൽകിയത്. പരാതി കോളേജിനുള്ളിൽ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താൻ വേണ്ടിയാണ്. അല്ലാതെ ശത്രുത തീർക്കാനല്ലെന്നും അധ്യാപകൻ പറഞ്ഞു. കാഴ്ച പരിമിതിയുള്ള മറ്റ് അധ്യാപകർക്ക് ഈ അനുഭവമുണ്ടാകരുത്. ഇനി വിദ്യാർത്ഥികൾ ഈ തെറ്റ് ആവർത്തിക്കരുത്. തെറ്റുതിരുത്തി അവരെ കോളേജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അധ്യാപകൻ പ്രിയേഷ് സിയു പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...