പോലീസ് സ്റ്റേഷൻ മല്ലപ്പള്ളിയിൽ വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മോഷണവും മോഷണ ശ്രമങ്ങളും മല്ലപ്പള്ളി ടൗണിലും പരിസരത്തും നിത്യ സംഭവമാകുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. പോലീസ് സ്റ്റേഷൻ ടൗണിൽ നിന്നും അകലെയായത് പോലീസിന് കൃത്യ സമയത്ത് എത്തിപ്പെടുന്നതിന് തടസ്സമാകുന്നു. ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരില്ലാത്തതും ഉള്ളവരിൽ പലരും വർക്കിങ് അറേജ്‌മെന്റിന്റെ ഭാഗമായി മറ്റ് ഓഫിസുകളിലേക്ക് പോകുന്നതും ജോലികൾ കൃത്യമായി നടത്തുന്നതിന് കഴിയാതെ വരുന്നു. ദൂര പരിധി ഏറെയുള്ള നാല് പഞ്ചായത്ത് ഉള്‍പ്പെടുന്നതാണ് കീഴ് വായ്പ്പൂര് പോലീസ് സ്റ്റേഷൻ. സി ഐ ഉൾപ്പെടെ 45 പേരാണ് അനുവദിച്ചിട്ടുള്ളത്

എന്നാൽ നിലവില്‍ 31 പേരാണുള്ളത്. 14 പേരുടെ കുറവാണുള്ളത്. അഞ്ച് പേർ വർക്കിങ് അറേജ് മെന്റിന്റെ ഭാഗമായി മറ്റ് ഓഫിസുകളിലേക്ക് പോകും. നാല് വനിതാ പോലീസുകാരാണ് വേണ്ടത്. എന്നാൽ രണ്ട് പേർ മാത്രമാണ് ഇവിടെ ഉള്ളതും. ഒന്നിടവിട്ട ദിവസങ്ങളിൽ നൈറ്റ് ഡ്യൂട്ടി വരുന്നതു കൊണ്ട് പല കേസുകളുടെയും തുടർ അന്വേഷണം നടക്കുന്നതിന് തടസ്സമാകുന്നതായി പറയുന്നു. സ്റ്റേഷനിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗന്ഥരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ടൗണിൽ നിലവിലുള്ള സ്ഥലത്ത് പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...