പോലീസ് വാഹനത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ; പിന്നില്‍ സിപിഎം പ്രവര്‍ത്തകന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പോലീസിനായി കൊണ്ടുവന്ന വാനിന് പിന്നില്‍ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പോലീസ് വാഹനത്തില്‍ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാല്‍ പോലീസ് വാഹനത്തില്‍ മതചിഹ്നം പതിച്ചെന്ന സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. ഇതേത്തുടര്‍ന്നാണ് സ്റ്റിക്കര്‍ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാര്‍ ക്യാമ്പിലെ വാന്‍ പമ്പയിലെത്തിച്ചത്.

വിനോദ് എന്ന പോലീസുകാരനാണ് വാഹനത്തിന്റെ ചുമതല. മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാന്‍ വിനോദ് വടശേരിക്കരയിലെ ഗ്രാഫിക് ഡിസൈന്‍ കടയില്‍ വാഹനം എത്തിച്ചിരുന്നു. ഇതിനിടയിലാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത്. കടയുടമ സി.പി.എം പ്രവര്‍ത്തകനാണ്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...