ബംഗ്ലദേശിൽ രാഷ്ട്രീയ സംഘട്ടനം ; 30 വീടുകൾക്ക് തീയിട്ടു : സംഘർഷം ഹസീനയുടെ തിരിച്ചെത്തൽ പ്രഖ്യാപനത്തിനു പിന്നാലെ
ധാക്ക: ബംഗ്ലദേശിലെ നരായിൽ ജില്ലയിൽ രാഷ്ട്രീയ സംഘട്ടനത്തിനിടെ അവാമി ലീഗ് നേതാക്കളുടെയും പൗരാവകാശ പ്രവർത്തകരുടെയും മുപ്പതോളം വീടുകൾ തീയിട്ടു നശിപ്പിച്ചു. ബന്ദർചർ ഗ്രാമത്തിലാണു വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) പ്രവർത്തകർ അക്രമം നടത്തിയത്. അവാമി ലീഗ് മുൻ എംപി കബീറുൽ ഹഖ് മുക്തി, കാലിയ മുനിസിപ്പാലിറ്റിയുടെ മുൻ മേയർ മുഷ്ഫിഖർ റഹ്മാൻ ലിറ്റോൻ തുടങ്ങിയവരുടെ വീടുകൾക്ക് തീയിട്ടു. കടകളും നശിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. ഈ മാസം 18ന് ബിഎൻപി നടത്തിയ ബൈക്ക് റാലിക്കു നേരെയുണ്ടായ അക്രമത്തിൽ 2 പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് അക്രമമുണ്ടായത്. പബ്ന ജില്ലയിലെ ബേര മുനിസിപ്പാലിറ്റിയിലും ബിഎൻപിയുടെയും അവാമി ലീഗിന്റെയും പ്രവർത്തകർ ഏറ്റുമുട്ടി.
വിദ്യാർഥി സമരത്തെത്തുടർന്ന് 2024ൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ഇപ്പോൾ നിരോധിത സംഘടനയാണ്. ഡിസംബറിൽ ഷെയ്ഖ് ഹസീന തിരിച്ചുവരുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്ത് സംഘർഷം രൂപപ്പെട്ടിട്ടുണ്ട്. തുടർന്നുണ്ടായ സംഘർഷത്തിൽ 4 പേരെങ്കിലും കൊല്ലപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പൊതുസ്ഥലത്ത് വെച്ച് പരസ്യ മദ്യപാനം ; പേട്ട സെന്റ് ആൻസ് പള്ളി വികാരിയെ പുറത്താക്കണം , പ്രതിഷേധവുമായി ഇടവക ജനങ്ങൾ
-
‘മദ്യപാനികളും മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’ ; കർശന നിർദേശവുമായി ഐജി
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും





