ബംഗാൾ ഗവർണർ അസമിൽ ; രാഷ്ട്രീയ സംഘർഷങ്ങളിൽ കുടിയേറിയവരുമായി കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

അസം : പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ അസമിലെത്തി. ബംഗാളിലെ രാഷ്ട്രീയസംഘർഷങ്ങളിൽ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഗവര്‍ണര്‍ അസമിലെത്തിയത്. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോ‍ഡ് മാർഗം ആണ് സന്ദർശനം.

ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് അസമിലേക്ക് രക്ഷപെട്ടവർ താമസിക്കുന്ന ക്യാമ്പുകളിൽ ഗവർണർ സന്ദർശനം നടത്തും. റാന്‍പാഗ്ലി, ശ്രീറാംപൂർ എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. ബംഗാൾ അസം അതിര്‍ത്തിയിൽ ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ട്. ഇവിടങ്ങളിലാണ് ബംഗാൾ ഗവര്‍ണര്‍ എത്തുന്നത്. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം വിശദമായ വാര്‍ത്താ സമ്മേളനം ഇതു സംബന്ധിച്ച് ഉണ്ടാകുമെന്നും ഗവർണര്‍ അറിയിച്ചിട്ടുണ്ട്.

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ആശയ സംഘര്‍ഷങ്ങൾ അതി രൂക്ഷമായി തന്നെ തുടരുകയാണ്. മമതയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഗവര്‍ണര്‍ അസം സന്ദര്‍ശത്തിന് എത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളിൽ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദർശനം നടത്തിയിരുന്നു.  ഗവര്‍ണര്‍ ജഗദീപ് ധൻകാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...