വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്ന് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്ന് ശശി തരൂർ എം.പി. മണ്ഡല പുനർനിർണയത്തെ പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. നോട്ടുനിരോധനത്തിലൂടെ കറൻസിയുടെ മൂല്യം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയതുപോലെ, മണ്ഡല പുനർനിർണ്ണയത്തിലൂടെ പ്രതിപക്ഷത്തിന് സ്വാധീനമുള്ള ഇടങ്ങളിലെ വോട്ടുകളുടെ മൂല്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് പ്രതിപക്ഷം 2023-ൽ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നിബന്ധനകൾ വെച്ച് ഇത് വൈകിപ്പിക്കുന്നത് ദുരൂഹമാണ്.

ബിജെപിക്ക് എവിടെയാണോ ശക്തിയുള്ളത്, അവിടെ സീറ്റുകൾ വർദ്ധിപ്പിക്കുക. ഇതിനായി വനിതാ സംവരണത്തെ ഒരു മറയാക്കി ഉപയോഗിക്കുകയാണ്. ഭരണഘടന ഭേദഗതിയിലൂടെ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം. രാജ്യത്തെ ചില ഭാഗങ്ങളുടെ പ്രാധാന്യം കുറയ്ക്കാനും മറ്റു ചിലയിടങ്ങളിൽ വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ‘ എന്നും ശശി തരൂർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...