കല്യാണവീട്ടിൽ രാഷ്ട്രീയ തർക്കം; സിപിഐ പ്രവർത്തകന്റെ തള്ളവിരൽ കടിച്ചെടുത്ത് തുപ്പി സിപിഎം പ്രവർത്തകൻ

For full experience, Download our mobile application:
Get it on Google Play

കല്യാണവീട്ടിൽ അയൽവാസികളും ബന്ധുക്കളുമായ സി.പി.ഐ- സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയതർക്കത്തിൽ സി.പി.ഐക്കാരന്റെ തള്ളവിരൽ കടിച്ചുമുറിച്ചു. ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്തുനടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. മൂലവട്ടത്തെ ഒരുവീട്ടിൽ വിവാഹ സത്കാരത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. സി.പി.ഐ.ക്കാരൻ അടുത്തിടെ സി.പി.എം വിട്ടാണ് പാർട്ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. മറ്റുള്ളവർ ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. പിന്നീട് മൂലവട്ടം ജങ്ഷനിൽവെച്ചുണ്ടായ സംഘർഷത്തിലാണ് സി.പി.ഐ. പ്രവർത്തകന്റെ ഇടതുതള്ളവിരൽ കടിച്ചുമുറിച്ചത്.

രക്തംവാർന്നുനിന്ന സി.പി.ഐ പ്രവർത്തകനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്തവിധം ചതഞ്ഞിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നം പാർട്ടി നേതാക്കൾ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...