കോഴിക്കോട് : ഭാരതീയ വൈദിക സംസ്കാര ധാരയുടെ അരണിയിൽ അഗ്നിജ്വലിപ്പിച്ച ബ്രാഹ്മണ ആചാര്യ സമൂഹത്തിന്റെ സംഘടനയായ തന്ത്രി മണ്ഡലത്തിന്റെ 13-ാ മത് സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും “ഭാർഗ്ഗവം2023 ” കോഴിക്കോട് ഭാർഗ്ഗവ നഗരിയിൽ (കേസരിഭവൻ) ഡിസംബർ 29ന് നടന്നു. സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ.വി ആർ നമ്പൂതിരി ധ്വജാരോഹണം നടത്തി. വേദഘോഷണങ്ങളോടെയും ഷോഷയാത്രയോടെയും സമ്മേളനത്തിന് നാന്ദി കുറിച്ചു. ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി (ഗിരീഷ്) ആചാര്യന്മാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് തന്ത്രിമണ്ഡലത്തിന്റെ സംസ്ഥാന ട്രഷറർ ബ്രഹ്മശ്രീ ഗണപതി പോറ്റി ശങ്കരാചാര്യ ദീപ പ്രോജ്ജ്വലനവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ കുടൽ മന വിഷ്ണു നമ്പൂതിരി ഭാർഗ്ഗവദീപ പ്രോജ്ജ്വലനവും നടത്തി. നിറപറ സമർപ്പണത്തിനു ശേഷം അവതരണ ഗാനാലാപനത്തോടെ സംസ്ഥാന സമ്മേളനം ആരംഭിച്ചു. സുവർണ്ണ മുല്ലപ്പള്ളി ഈശ്വര പ്രാർത്ഥന ചൊല്ലി.
പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ. വി.ആർ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം രാധാകഷ്ണൻ പോറ്റി സ്വാഗതമാശംസിച്ചു. ക്ഷേത്ര ആചാരങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ അനാവശ്യമായി ഇടപെടൽ ഒഴിവാക്കണമെന്നും തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിൽ ശമ്പള ഏകീകരണം നടപ്പിലാക്കണമെന്നും മലബാർ ദേവസ്വം ബോർഡിൽ ഏകീകൃത ഫണ്ടിംഗ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണു നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. കെ.ഡി.ആർ.ബി ചെയർമാൻ കെ. ബി. മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി ശോഭാ സുരേന്ദ്രൻ (ബി ജെ പി ജില്ലാ പ്രഭാരി, കോഴിക്കോട്) പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ബ്രഹ്മശ്രീ കൈതപ്രം ദാരമാദരൻ നമ്പൂതിരിയെ ‘വാഗ്ഗേയശ്രീ’ പുരസ്കാരവും, സജിത പള്ളത്തിനെ (സിനി ആർട്ടിസ്റ്റ് ) ‘നാട്യ ഭാരതി’ പുരസ്കാരവും സുപ്രസിദ്ധ ഗാനരചയിതാവും ഗായകനുമായ സന്ദീപ് സുധയെ ‘ദേവദുന്ദുഭി’ പുരസ്കാരവും നൽകി ആദരിച്ചു. ചക്ര ലേഖനത്തിന് ദേശീയ പുരസ്കാരം നേടിയ ബ്രഹ്മശ്രീ പൊന്നടുക്കം നാരായണൻ നമ്പൂതിരിയെ യോഗത്തിൽ ആദരിച്ചു.
തന്ത്രിമണ്ഡല വിദ്യാപീഠം ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി, വൈസ് ചെയർമാൻ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, ഐ ടി കോ ഓർഡിനേറ്റർ ബ്രഹ്മശ്രീ എസ് സുബ്രഹ്മണ്യൻ നമ്പൂതിരി, HOD മാരായ ജ്യോതിഷ ആചാര്യ ബ്രഹ്മശ്രീ കെ കൃഷ്ണകുമാർ ഭട്ടതിരി, വാസ്തു ആചാര്യ പങ്കജ കേശവം ശ്രീകെ. ഓമനക്കുട്ടൻ എന്നിവരെ ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം നൽകിയും ശബരിമല മുൻമേൽ ശാന്തിയും ജ്യോതിഷ താന്ത്രിക ആചാര്യനുമായിരുന്ന വാഴയിൽമഠം കെ ശങ്കരൻ നമ്പൂതിരി സ്മൃതിപുരസ്കാരം ഗുരുവായൂർ, ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ എഴിക്കോട് ശശി നമ്പൂതിരിയ്ക്കും തന്ത്രിമണ്ഡലത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി സ്മൃതിപുരസ്കാരം ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ തെക്കേടത്തു മന വിഷ്ണുനമ്പൂതിരിയ്ക്കും ആലപ്പുഴ ജില്ലാ മണ്ഡലം സെക്രട്ടറിയായിരുന്ന വെങ്ങാട്ടൂർ ഇല്ലം എസ്. ഈശ്വരൻ നമ്പൂതിരി സ്മൃതിപുരസ്കാരം താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ശീരവള്ളി കൃഷ്ണൻ നമ്പൂതിരിയ്ക്കും നൽകി ആദരിച്ചു. ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണുസോമയാജിപ്പാട് (സോമയാഗ യജമാനൻ), ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (വൈസ് പ്രസിഡന്റ്, ആലുവ തന്ത്രവിദ്യാപീഠം, മുൻസംസ്ഥാന വൈസ് പ്രസിഡന്റ്, യോഗക്ഷേമസഭ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്രഹ്മശ്രീ നിരജ് (ജനറല്‍ സെക്രട്ടറി ശാന്തി ക്ഷേമ യൂണിയൻ), ബ്രഹ്മശ്രീ ശങ്കരര് ശങ്കരര് ഭദ്രദാസര് (ജില്ലാ പ്രസിഡന്റ് കൊല്ലം), ബ്രഹ്മശ്രീ മധുമരങ്ങാട് (ജില്ലാ പ്രസിഡന്റ് കണ്ണൂർ), ബ്രഹ്മശ്രീ കുനി കേശവൻ നമ്പൂതിരി (ജില്ലാ പ്രസിഡന്റ് കോഴിക്കോട്), ബ്രഹ്മശ്രീ ഈശ്വരൻ എമ്പ്രാന്തിരി (ജില്ലാ പ്രസിഡന്റ് കാസർകോട്), ബ്രഹ്മശ്രീ മധു അരീക്കര (കോഴിക്കോട് ജില്ലാ പ്രസിഡന്റ് യോഗക്ഷേമ സഭ) – എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് ജില്ലാ കർമ്മസമിതി അംഗങ്ങളായ പ്രസിഡന്റ് കുനിയിൽ കേശവൻ നമ്പൂതിരി, സെക്രട്ടറി രാമകൃഷ്ണഹരി നമ്പൂതിരി, വൈസ് പ്രസിഡന്റ് കോറമംഗലം കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി നിധീഷ് നമ്പൂതിരി, ട്രഷറർ കൃഷ്ണകുമാർ കോയ്മ മഠം എന്നിവരെ”അർപ്പണശ്രീ ” ഉപഹാരം നൽകി ആദരിച്ചു. SSLC, CBSE, Plus 2 പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ് ഈ തലങ്ങളിൽ ഉന്നതവിജയം കൈവരിച്ചവരേയും യോഗത്തിൽ ആദരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ കുടൽ മന പി.വിഷ്ണുനമ്പൂതിരി യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.































