പോലീസ് സ്റ്റേഷന്‍ മാർച്ചിന് മകനെ അറസ്റ്റ് ചെയ്തു ; ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തോളി : ഹൃദ്രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്ന അമ്മയ്ക്ക് ഭക്ഷണം എത്തിക്കാൻ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ മകനെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നാലെ അമ്മ മരിച്ചു. കോൺഗ്രസ് നേതാവ് കൂടിയായ മകനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് അറി‍‍ഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് അത്തോളിയിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ പേരിലായിരുന്നു അറസ്റ്റ്. അത്തോളി പോലീസ് സ്റ്റേഷനിലേക്ക് ഈ മാസം 20 ന് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ലിനീഷ് കുമാറിനെ പോലീസ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്തോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയ്ക്ക് ഭക്ഷണവും വെള്ളവും എടുക്കാന്‍ വീട്ടിലെത്തിയതാണെന്ന് പറഞ്ഞിട്ടും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയെന്നാണ് ആരോപണം.

മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. റിമാന്‍ഡിലായ ലിനീഷ് കുമാറിന്റെ അമ്മ കുന്നത്തറ ചെങ്കുനിമ്മല്‍ കല്ല്യാണി അമ്മ ഇന്നലെ രാവിലെ പത്തരയോടെയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ രാത്രിയോടെ അമ്മ അറിഞ്ഞിരുന്നെന്നും ഇതിന്റെ മനോവിഷമം കൂടിയാണ് മരണകാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. അമ്മയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിട്ടും പോലീസ് കൂട്ടാക്കിയില്ല. അമ്മയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ലീനീഷ് കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത് 13.37 കോടി പേരെ ; കൂടുതൽ പേർ യുപിയിൽ

0
ന്യൂഡൽഹി : മൂന്നാംഘട്ട എസ്.ണ്ടഐ.ആറിന്റെ കരടുപട്ടികയിലേതടക്കം പ്രത്യേക തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തിന്റെ...

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....