തമിഴ്‌നാട്ടിൽ രാഷ്ട്രീയ നീക്കം ; ടിവികെയ്ക്ക് പിന്തുണയുമായി സിപിഐ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ തുടരുന്നതിനിടെ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് പിന്തുണയുമായി സിപിഐ രംഗത്തെത്തി. തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടിവികെയെ ക്ഷണിക്കണമെന്നും നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ അവർക്ക് അവസരം നൽകണമെന്നും സിപിഐ ഗവർണറോട് ആവശ്യപ്പെട്ടു. ടിവികെ നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറുമായി 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വിജയ് അവകാശപ്പെട്ടു.

ഏറ്റവും വലിയ ഒറ്റകക്ഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമ്പോൾ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്ന് സിപിഐ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധികൾ അനുസരിച്ച് എംഎൽഎമാരുടെ പട്ടിക ഹാജരാക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. തമിഴ്‌നാട്ടിൽ കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് അവർക്കൊപ്പമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും ഔദ്യോഗിക നിലപാട് നാളെ ചേരുന്ന നേതൃയോഗങ്ങൾക്ക് ശേഷമേ പ്രഖ്യാപിക്കൂ എങ്കിലും സിപിഐ ഇപ്പോൾ ടിവികെയ്ക്ക് പരോക്ഷ പിന്തുണ നൽകിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...