രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു : മൂന്നാം ബലാത്സംഗക്കേസിൽ നടപടിയുമായി പ്രത്യേക അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഭരണമാറ്റത്തിന് പിന്നാലെ രാഹുലിനെ കൂടുതൽ കുരുക്കിലാക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പൂർണ്ണമായും വിശ്വസിച്ചാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. രാഹുലിനെതിരെ വിവിധ ലൈംഗിക പീഡന പരാതികൾ നിലവിലുണ്ടെങ്കിലും അതിൽ മൂന്ന് കേസുകളിൽ ആദ്യമായാണ് ഇപ്പോൾ ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

നേരത്തെ രണ്ട് കേസുകളിൽ ഒളിവിൽ പോവുകയും ജാമ്യം നേടുകയും ചെയ്ത രാഹുലിനെ അതീവ രഹസ്യമായി നീങ്ങിയ പോലീസ് മൂന്നാം കേസിലാണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. ഈ കേസിലെ പരാതിക്കാരി നിലവിൽ വിദേശത്തായതിനാൽ മൊഴി രേഖപ്പെടുത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. തുടർന്ന് വിദേശത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഓൺലൈൻ വഴി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന്...

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്...

ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ...

0
ദില്ലി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം...

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി...