കാ​ല​ടി  ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യുടെ മുമ്പില്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധo

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാ​ല​ടി  ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​ധ്യാ​പ​ക നിയമനങ്ങള്‍ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്‌ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേധം. കെ.​എ​സ്.​യു പ്രവര്‍ത്തകരാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ ആ​ദ്യം മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്. പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ മു​ന്നി​ല്‍ പോലീസ് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ സി​ന്‍​ഡി​ക്കേ​റ്റ്​ അം​ഗ​വു​മാ​യ ലിന്റോ പി. ​ആന്റ് മാര്‍​ച്ച്‌​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​വ​ര്‍ പി​രി​ഞ്ഞ​തോ​ടെ ബി.​ജെ.​പി, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രതിഷേധവുമായെത്തി. ഇ​വ​രെ പോലീ​സ് ത​ട​ഞ്ഞ​തോ​ടെ ചെ​റി​യ​തോ​തി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. യു​വ​മോ​ര്‍​ച്ച മാര്‍ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദി​നി​ല്‍ ദി​നേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്  അ​ജേ​ഷ് പാ​റ​യ്ക്കല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ര്‍​ച്ച സ​മ​ര​ത്തി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത് പോ​ലീ​സി​ന്​ ത​ല​വേ​ദ​ന​യാ​യി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​റ്റൊ​രു ഭാ​ഗ​ത്ത് ത​ട​ഞ്ഞു​നി​ര്‍​ത്തി​യെ​ങ്കി​ലും പോ​ലീ​സി​നെ ത​ള്ളി​നീ​ക്കി പ്രവ​ര്‍​ത്ത​ക​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ചു. കോ​ട​നാ​ട് സി.​ഐ സ​ജി മാ​ര്‍​ക്കോ​സി​ന്റെ നേതൃത്വത്തി​ല്‍ ബ​ല​പ്ര​യോ​ഗ​ത്തി​ല്‍ കീ​ഴ്പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല​ത്തു​കി​ട​ന്ന് മു​ദ്രാ​വാ​ക്യം വിളിച്ചു. ഇ​രു​ഗേ​റ്റും പോ​ലീ​സ് പൂ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വ​ന്നാ​ണ് റോ​ജി എം. ​ജോ​ണ്‍ എം.​എ​ല്‍.​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സി.​പി.​എം അ​നു​ഭാ​വി​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്​ അനധി​കൃ​ത നി​യ​മ​ന​ങ്ങ​ളെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്  നി​തി​ന്‍ മം​ഗ​ലി അ​ധ്യ​ക്ഷ​ത വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...