തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂടേറുന്നു

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂടേറുന്നു. വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെ നേതാവ് വിജയ്, നാം തമിഴർ കക്ഷി നേതാവ് സീമാൻ, വിസികെ നേതാവ് തോൽ തിരുമാളവൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ശക്തമായ പ്രചാരണത്തിന്റെ തിരക്കുകളിലാണ്. ഇതിന്റെ ഭാഗമായി ടിവികെ നേതാവായ വിജയ് കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ പ്രചാരണത്തിനെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് വിമാനമാർഗം തൂത്തുക്കുടിയിലെത്തിയ ശേഷം റോഡ് മാർഗമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് വന്നത്.

കന്യാകുമാരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ചില പ്രധാന വാഗ്ദാനങ്ങൾ പുറത്തുവിട്ടു. ടിവികെ അധികാരത്തിൽ വന്നാൽ സർക്കാർ പദ്ധതികൾക്ക് കൈക്കൂലി വാങ്ങുന്നത് പൂർണമായി തടയും. കൈക്കൂലിയില്ലാതെ എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലേക്ക് എത്തും. സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ല, പകരം സർക്കാർ സഹായങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തും. ഒരു വകുപ്പിലും കൈക്കൂലി അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...