കരുതലിന്റെ രാഷ്ട്രീയം ; ഭിന്നശേഷിക്കാരനായ യുവാവിന് സഹായ ഹസ്തവുമായി എ ഐ വൈ എഫ് തിരുവല്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര മൂവിടത്തു പടിയിൽ ശരീരം തളർന്നു വീൽ ചെയറിൽ ലോട്ടറി കച്ചവടം നടത്തുന്ന ജയൻ എന്ന യുവാവിന് സഹായ ഹസ്തവുമായി എ ഐ വൈ എഫ് തിരുവല്ല മണ്ഡലം കമ്മിറ്റി. മഴയും വെയിലും നനഞ്ഞാണ്‌ ഭിന്നശേഷിക്കാരനായ ജയൻ എന്ന ലോട്ടറി തൊഴിലാളി കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയിൽ അദ്ദേഹത്തിന് ഉപജീവനം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു എന്ന് പ്രദേശവാസികളിൽ നിന്ന് മനസിലാക്കിയ എ ഐ വൈ എഫ് പ്രവർത്തകർ അദ്ദേഹത്തിന് സുഗമമായി ലോട്ടറി വ്യാപാരം ചെയ്യുന്നതിന് കുടയും മറ്റു ആവശ്യസാധനങ്ങളും വാങ്ങി നൽകുകയായിരുന്നു.

എ ഐ വൈ എഫ് തിരുവല്ല മണ്ഡലം കമ്മിറ്റിക്കു വേണ്ടി പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സി പി ഐ പെരിങ്ങര ലോക്കൽ സെക്രട്ടറിയുമായ അനു സി കെ കുട ജയന് കൈമാറി. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ഡാനിയേൽ തോമസ്, സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീവൽസ് തമ്പി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ലിജു വര്ഗീസ്, അഭിലാഷ് എൻ, ജയകുമാർ, മനോജ്‌ കൊച്ചുവീട്ടിൽ, അനിൽ രാജ്, ഗോകുൽ രവി, മിഥുൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...