പോളിങ് സാമഗ്രികള്‍ യഥാസമയം കൈപ്പറ്റണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഡിസംബര്‍ എട്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രത്തില്‍ നിന്നും പോളിങ് സാമഗ്രികള്‍ കൈപ്പറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളില്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ ബ്ലോക്ക്തലത്തിലും മുനിസിപ്പാലിറ്റിയില്‍ അതാത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എര്‍പ്പെടുത്തും. വിതരണം സുഗമമാക്കാന്‍ ഓരോ കേന്ദ്രത്തിലും ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ നിര്‍ദേശിച്ചു. വിതരണ – സ്വീകരണ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹരിതപെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ 12 വിതരണ കേന്ദ്രങ്ങളാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...