തിരുവനന്തപുരം : പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം. അടുത്തിടെ രാജ്യത്തെ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനം ആയി നടപ്പിലാക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനൊപ്പം നിയമ ലംഘനങ്ങള്‍ക്ക് ഉള്ള പിഴയും കൂട്ടിയിട്ടുണ്ട്. രാജ്യത്ത് വര്‍ധിച്ച് വരുന്ന മലിനീകരണം പിടിച്ച് നിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കൂടുതല്‍ കര്‍ശനം ആക്കിയിരുന്നു. വാഹനത്തിന്റെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എല്ലാ വാഹന ഉടമകളും കയ്യില്‍ കരുതേണ്ട പ്രധാന രേഖകളില്‍ ഒന്നാണ്.ഇനിമുതല്‍ ഇത് ഓണ്‍ലൈനില്‍ ലഭിക്കും.
ഇതിനായി ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററിലേക്ക് പോകുക എന്നതാണ്. അവിടെ പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞ് എമിഷന്‍ റീഡിങ്ങുകള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കും. ചിലപ്പോള്‍ ഇത് നഷ്ടമാകുകയും അല്ലെങ്കില്‍ വാഹനത്തില്‍ വയ്ക്കാന്‍ മറന്ന് പോകുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പിയുസിയുടെ കോപ്പി ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്യുന്നതാണ് എളുപ്പം.
പരിവാഹന്‍ വെബ്സൈറ്റിലേക്ക് പുക പരിശോധന കേന്ദ്രങ്ങളെ ലിങ്ക് ചെയ്യിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്. ഒരു വാഹനം പുക പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ട് ചെല്ലുമ്ബോള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സോഫ്റ്റ്വെയര്‍ വഴി തന്നെ ഗതാഗത വകുപ്പിന്റെ സെര്‍വറിലേക്കും വെബ്സൈറ്റിലേക്കും ഈ വിവരങ്ങള്‍ ചെല്ലുന്നു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്ബോള്‍ ഉടമയ്ക്ക് എസ്‌എംഎസ് വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും. പരിവാഹന്‍ സേവ വെബ്സൈറ്റിലേക്ക് പോകേണ്ടതുണ്ട്. അവിടെ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്ബോള്‍ പിയുസി (PUC) ടാബ് കാണാന്‍ കഴിയും. പിയുസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബറും ഷാസി നമ്ബറിന്റെ അവസാന അഞ്ച് അക്കങ്ങളും നല്‍കണം. ഇതിന് ഒപ്പം ക്യാപ്ചയും നല്‍കേണ്ടതുണ്ട്. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് കാണാന്‍ കഴിയും. നിലവില്‍ ഉള്ള പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന് ഇപ്പോഴും വാലിഡിറ്റി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.