പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം.  അടുത്തിടെ രാജ്യത്തെ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനം ആയി നടപ്പിലാക്കാന്‍ ആരംഭിച്ചിരുന്നു.  ഇതിനൊപ്പം നിയമ ലംഘനങ്ങള്‍ക്ക് ഉള്ള പിഴയും കൂട്ടിയിട്ടുണ്ട്.  രാജ്യത്ത് വര്‍ധിച്ച്‌ വരുന്ന മലിനീകരണം പിടിച്ച്‌ നിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കൂടുതല്‍ കര്‍ശനം ആക്കിയിരുന്നു.  വാഹനത്തിന്റെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എല്ലാ വാഹന ഉടമകളും കയ്യില്‍ കരുതേണ്ട പ്രധാന രേഖകളില്‍ ഒന്നാണ്.ഇനിമുതല്‍ ഇത് ഓണ്‍ലൈനില്‍ ലഭിക്കും.

ഇതിനായി ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററിലേക്ക് പോകുക എന്നതാണ്.   അവിടെ പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞ് എമിഷന്‍ റീഡിങ്ങുകള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കും.   ചിലപ്പോള്‍ ഇത് നഷ്ടമാകുകയും അല്ലെങ്കില്‍ വാഹനത്തില്‍ വയ്ക്കാന്‍ മറന്ന് പോകുകയും ഒക്കെ ചെയ്യാറുണ്ട്.   ഇത്തരം സാഹചര്യങ്ങളില്‍ പിയുസിയുടെ കോപ്പി ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്യുന്നതാണ് എളുപ്പം.

പരിവാഹന്‍ വെബ്സൈറ്റിലേക്ക് പുക പരിശോധന കേന്ദ്രങ്ങളെ ലിങ്ക് ചെയ്യിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്.  ഒരു വാഹനം പുക പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ട് ചെല്ലുമ്ബോള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സോഫ്റ്റ്വെയര്‍ വഴി തന്നെ ഗതാഗത വകുപ്പിന്റെ സെര്‍വറിലേക്കും വെബ്സൈറ്റിലേക്കും ഈ വിവരങ്ങള്‍ ചെല്ലുന്നു.  പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്ബോള്‍ ഉടമയ്ക്ക് എസ്‌എംഎസ് വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.   പരിവാഹന്‍ സേവ വെബ്സൈറ്റിലേക്ക് പോകേണ്ടതുണ്ട്. അവിടെ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്ബോള്‍ പിയുസി (PUC) ടാബ് കാണാന്‍ കഴിയും.  പിയുസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.   തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബറും ഷാസി നമ്ബറിന്റെ അവസാന അഞ്ച് അക്കങ്ങളും നല്‍കണം.   ഇതിന് ഒപ്പം ക്യാപ്ചയും നല്‍കേണ്ടതുണ്ട്.  വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് കാണാന്‍ കഴിയും.  നിലവില്‍ ഉള്ള പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന് ഇപ്പോഴും വാലിഡിറ്റി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...