വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഴക്കുളം : വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയില്‍ ടോണി കുര്യാക്കോസിന്റെ മകന്‍ അലന്‍ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈല്‍സിനു മുമ്പിലായിരുന്നു അപകടം.

ടൈല്‍സ് കടയുടെ മുമ്പില്‍ മുവാറ്റുപുഴയ്ക്കുള്ള ദിശയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ അലന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് അലന്‍ റോഡില്‍ തലയിടിച്ച്‌ വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തടി ലോറി അപകടകരമായ വിധത്തില്‍ റോഡിലേക്ക് ഇറക്കിയാണ് നിര്‍ത്തിയിട്ടിരുന്നതെന്നും ഭാരവണ്ടികളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ചുവപ്പ് വെളിച്ചം ലോറിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകട മരണത്തിന് സാഹചര്യമായതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...