പോളോ മാറ്റ് എഡിഷനുമായി ഫോക്സ്‍വാഗണ്‍

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ‍വാഗന്‍റെ പോള മാറ്റ് എഡിഷൻ വരുന്നു. ഈ വാഹനം പോളോയുടെ ജി.ടി വേരിയന്റിന്റെ  അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിറത്തില്‍ മാത്രമായിരിക്കും പുതുമയെന്നാണ് വിവരം. പോളോയുടെ പുതിയ പതിപ്പ് മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗണ്‍ നിറത്തിലാണ് ഒരുങ്ങുന്നത്. ഗ്രില്ലും അതിലെ ജിടി ബാഡ്ജിങ്ങും റെഗുലര്‍ മോഡലിലേതിന് സമാനമാണ്.

എന്നാൽ റിയര്‍വ്യൂ മിറര്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവയില്‍ കറുപ്പ് നിറം നല്‍കി. പോളോയില്‍ പ്രവര്‍ത്തിക്കുന്ന അതേ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്‍റെയും ഹൃദയം. ഈ എന്‍ജിനില്‍ നല്‍കിയിട്ടുള്ള ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടി.എസ്.ഐ) സംവിധാനം കൂടുതൽ കരുത്ത് നൽകുന്നു. ഈ 1.0 ലിറ്റര്‍ എന്‍ജിന്‍ 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. മാറ്റ എഡിഷന് ജി.ടി യുടെ റെഗുലര്‍ മോഡലിനെക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും. പോളോ ജി.ടിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് എക്‌സ്‌ഷോറും വില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...