കോടമഞ്ഞ് പുതച്ച് പൂച്ചക്കുളം

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചക്കുളത്തിന്റെ വനമേഖലയെ പുതയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിലാണ് പൂച്ചക്കുളം എന്ന പ്രദേശം ഉൾപ്പെടുന്നത്. നഗരത്തിന്റെ  അലോസരങ്ങൾ തെല്ലും കടന്നുചെല്ലാത്ത പൂച്ചക്കുളം മഞ്ഞുകാലമായാൽ മനോഹരിയാണ്.

മാനത്ത് നിന്നും തൂവെള്ള മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ പുകചുരുളുകൾ പോലെ തോന്നുന്ന കോടമഞ്ഞ് പ്രകൃതി സ്നേഹികളുടെ ഉള്ളിൽ നവ്യാനുഭവം ഉണർത്തുന്നു. സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന പൂച്ചക്കുളം വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. വനത്തിനുള്ളിൽ നിന്നും ഉത്ഭവിച്ച് കല്ലിൽ തട്ടി ചിന്നി ചിതറി തെറിക്കുന്ന പൂച്ചക്കുളം വെള്ളച്ചാട്ടം ആരും നോക്കി നിന്നുപോകും. ടൂറിസം ഭൂപടങ്ങളിൽ ഇടം നേടാത്ത ഇവിടെ വിനോദ സഞ്ചാരത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.

വലിയ വിനോദസഞ്ചാര മേഖല അല്ലെങ്കിലും പഴയതും പുതിയതുമായ തലമുറയിലെ നിരവധി ആളുകൾ ഇവിടുത്തെ മഞ്ഞ് പെയ്യുന്ന മലനിരകളേയും പ്രകൃതി ഭംഗിയേയും ഇഷ്ടപ്പെടുന്നുണ്ട്. പ്രായഭേദമന്യേ നിരവധി പേർ കോടമഞ്ഞ് കാണുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്. കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളിൽ മഞ്ഞ് പട്ടുപുതച്ച് കിടക്കുന്നത് കണ്ടാൽ മറ്റൊരു ലോകത്തിലെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഇത് പുറം ലോകത്ത് എത്തിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നവരും ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...