കരിങ്കല്ലത്താണിയിലെ യുവാവിന്റെ ദുരൂഹ മരണത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ യുവാവിന്റെ ദുരൂഹ മരണത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് കാഞ്ഞിരമുക്ക് വാലിയില്‍ ഭരതന്റെ മകന്‍ അമലിനെ (20) പ്രഭാത സവാരിക്കിടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചുവേദനയാകാം മരണകാരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെയാണ് മരണത്തില്‍ ദുരൂഹത തോന്നിയത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യ ബോര്‍ഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. എറണാകുളത്ത് വെച്ച്‌ ഡ്രൈവറെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിക്കപ്പ് വാന്‍ അമലിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനു മൊഴി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...