തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളിൽ കയറിയത് ഭീതി പരത്തി

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളിൽ കയറിയത് ഭീതി പരത്തി. മൂന്നാറിലാണ് സംഭവം. പുലിയാണെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ഭയന്നു. വനപാലകരെത്തിയതോടെയാണ് പുലിയല്ല പൂച്ചപ്പുലിയാണിതെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. വൈകുന്നേരത്തോടെയാണ് വഴിതെറ്റിയെത്തിയ പൂച്ചപ്പുലി മൂന്നാർ എംജി കോളനിയിൽ എത്തിയത്. ഈ നേരം അവിടെ കൂട്ടംകൂടി നിന്നിരുന്ന നായ്ക്കൾ ഒന്നടങ്കം പൂച്ചപ്പുലിയെ അക്രമിക്കാൻ ശ്രമിച്ചു.

ആക്രമണത്തിൽ നിന്നും രക്ഷതേടുന്നതിനിടെയാണ് പൂച്ചപ്പുലി വീട്ടിൽ കയറിയത്. ഇതോടെ വീട്ടുകാർ ഭയന്ന് വിറച്ച് പുറത്തേക്ക് ഓടി വാതിൽ പൂട്ടി. തുടർന്ന് വിവരം വനപാലകരെ അറിച്ചു. ഇവരെത്തി നടത്തിയ പരിശോധനയിലാണ് പൂച്ചപ്പുലിയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇതിനെ പിടികൂടി കാട്ടിൽ തുറന്ന് വിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൂന്നാർ മേഖലയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. എസ്റ്റേറ്റ് മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പുലിയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ കൊല്ലപ്പെടുന്നതും പതിവായി. ഇതാണ് കോളനി നിവാസികൾ ഭയപ്പെടാൻ കാരണം.

കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിൽ ഗർഭിണിയായ പശുവിനെ പുലി കടിച്ചു കൊന്നിരുന്നു. ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്റ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിന് സമീപത്ത് കറവപശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.

പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും വനപാലകർ സ്ഥിരീകരിച്ചിട്ടില്ല. മൂന്നാറിലെ തോട്ടം മേഖലയിൽ നിരന്തരമായി പുലിയുടെ ആക്രമണത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷകരായ തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. സംഭവത്തിൽ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...