റിസോര്‍ട്ടില്‍ വെച്ച്‌ യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച്‌ യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. റിസോര്‍ട്ടിലെ ജീവനക്കാര്‍ കൂടിയായിരുന്ന അസംകാരായ ലോക്കിനാഥ്(29), പ്രസോനാഗം(31) എന്നിവരെയാണ് കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയത്. ശിക്ഷ ഈ മാസം 18-ന് വിധിക്കും. 2013 നവംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം.

റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബെംഗളൂരുവില്‍ നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പ്രതികള്‍ ബലാല്‍സംഗത്തിനിരയാക്കിയത്. യുവതി താമസിച്ചിരുന്ന മുറിയുടെ കതകിന്റെ വിജാഗിരി പ്രതികള്‍ നേരത്തേ ഇളക്കിവെച്ചിരുന്നു. ഒന്നാം പ്രതിയുടെ കൈയ്യില്‍ കെട്ടിയിരുന്ന ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു.

പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ കൈചെയിന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളെയും പിടികൂടി. ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...