ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നു. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഇറാനെതിരായ അമേരിക്കന്‍ – ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇതിനായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

യുദ്ധത്തില്‍ കൊല്ലപ്പെടുന്നതത്രയും നിരപരാധികളാണ്. ലെബനോണിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ലെബനനിലെ പ്രതിസന്ധിക്ക് സംവാദങ്ങളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് മാര്‍പാപ്പ പറയുന്നു. അവിടുത്തെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. ചര്‍ച്ചകള്‍ നടത്തി എന്ത് തീരുമാനമെടുത്താലും അത് ലെബനനിലെ ജനങ്ങള്‍ക്ക് നന്മ വരുന്ന തീരുമാനമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....