പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് – 534 കോടിയല്ല തട്ടിയെടുത്തത് – 1500 കോടിയെന്ന് നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ അവ്യക്തയെന്ന് നിക്ഷേപകര്‍. 532 അല്ല 1500 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിക്കാരുടെ വാദം. ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടി വില്‍ക്കുന്ന നടപടികള്‍ ഇഴയുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചു.

ആയിരത്തി അറുനൂറ് കോടിയോളം രൂപ പോപ്പുലര്‍ ഫിനാന്‍സ് ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട്. ഇതിനായി ഹൈക്കോടതിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും കണക്കുകളാണ് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നത്. 4,741 കേസുകളാണ് സംസ്ഥാന പോലീസ് സിബിഐക്ക് കൈമാറിയത്. ഇനിയും പതിനായിരക്കണക്കിന് പരാതി സ്വീകരിക്കാനുണ്ടെന്നുമാണ് കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടായ്മ പറയുന്നത്.

പോപ്പുലര്‍ ഫിനാന്‍സിന്റെയും ഉടമകളുടെയും ആസ്തികള്‍ എത്രയും വേഗം കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. പോപ്പുലര്‍ ഫിനാന്‍സിന്റെ ബ്രാഞ്ചുകളിലെ മാനേജര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്നും കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...