പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : കേസന്വേഷണം ഏറ്റെടുക്കാതെ സി.ബി.ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഹൈക്കോടതി ഉത്തരവും സംസ്ഥാന സർക്കാർ ശുപാർശയും ഉണ്ടായിട്ടും കേസന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ തയ്യാറാകാത്തത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം കേസാണ് നിലവിലുള്ളത്. കോന്നി പോലീസ് സ്​റ്റേഷനിൽ മാത്രം 260 കേസ്​ നിലവിലുണ്ട്. ഇതിൽ നൂറ് കേസിൽ അറസ്​റ്റ് ഉടനുണ്ടാകുമെന്ന് കോന്നി പോലീസ് അറിയിച്ചു. ചില കേസിൽ സി.ബി.ഐ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയാണ് പോപ്പുലർ ഫിനാൻസ് കേസ് ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതെന്ന് നിക്ഷേപകർ പറയുന്നു.

കേരളത്തിന് അകത്തും പുറത്തും ഇന്ത്യയിലൊട്ടാകെയും വ്യാപിച്ചുകിടക്കുന്ന ഈ സാമ്പത്തിക തട്ടിപ്പ് കേസ് കേരള പോലീസ് അന്വേഷിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ, സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതുവരെ പോലീസ് തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ്​ തീരുമാനം. പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നും പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽനിന്നും കഴിഞ്ഞ ദിവസം അറസ്​റ്റ് ഉണ്ടായിട്ടുണ്ട്. ഇതിനിടെ, സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കാത്തതിൽ ആയിരക്കണക്കിന് നിക്ഷേപകരും ആശങ്കയിലാണ്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫിനാൻസ് വകയാർ ശാഖക്ക്​ മുന്നിൽ നിക്ഷേപകർ നടത്തുന്ന സമരം 25​ ദിവസം പിന്നിടുന്നു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തി​ൻെറ തുടക്കസമയങ്ങളിൽ ബി.ജെ.പി നേതാക്കൾ എത്തിയിരുന്നെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയായി. ബി.ജെ.പിക്ക് കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി കേസന്വേഷണം സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാമായിരുന്നു. എന്നിട്ടും ബി.ജെ.പി ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്ന്​ നിക്ഷേപകർ പറയുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം ആലപ്പുഴ വിചാരണ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അഞ്ചാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...