സര്‍ക്കാരും ജനപ്രതിനിധികളും കൈവിട്ടു ; ശക്തമായ സമരവുമായി പോപ്പുലര്‍ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പില്‍ ഇരയായ നിക്ഷേപകര്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്കും നടപടികളിലേക്കും നീങ്ങുവാന്‍ സാധ്യത. കോടതി ഉത്തരവുകള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവം കാണിക്കുകയാണെന്ന് നിക്ഷേപകര്‍ ഒന്നടങ്കം പറയുന്നു. പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകള്‍ ഒരുക്കുകയാണ് ഇവരെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ രൂക്ഷമാകുവാനാണ് സാധ്യത.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധ ജ്വാല സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടക്കും. ഇതോടൊപ്പം 14 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും നിക്ഷേപകരുടെ പ്രതിഷേധം നടക്കും. പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷനാണ് സമരത്തിന്‌ ആഹ്വാനം ചെയ്തിട്ടുള്ളത്. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രാവിലെ 9:30 മുതല്‍ 12 മണി വരെ നില്‍പ്പ് സമരമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് സി.എസ്.നായര്‍ പറഞ്ഞു.

കോടതിയില്‍ എത്തിയ കണക്കുപ്രകാരം മുപ്പതിനായിരം നിക്ഷേപകര്‍ക്കായി  1200 കോടി രൂപയാണ് കൊടുക്കുവാനുള്ളത്‌. തുടക്കംമുതല്‍ പോലീസ് നിഷ്ക്രിയമായിരുന്നു. പണം നഷ്ടപ്പെട്ട നിക്ഷേപകരോട് സാമാന്യ മര്യാദപോലും കാണിച്ചില്ല. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കിയില്ല. സമരവും കോടതി നടപടികളുമായി നിക്ഷേപകര്‍ നീറി നീറി കഴിയുകയാണ്. മുപ്പതോളം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുകയോ ഹൃദയംപൊട്ടി മരിക്കുകയോ ചെയ്തു. എന്നിട്ടും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധികളാണ് നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ അടച്ചുള്ള കോടതി നടപടികളാണ് നടന്നുവരുന്നത്.

സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകും. തങ്ങളുടെ പണം തട്ടിയെടുത്ത പ്രതികള്‍ ജാമ്യത്തിലിറങ്ങി സുഖജീവിതം നയിക്കുകയാണെന്നും ഇത് എന്നും കണ്ടുകൊണ്ടിരിക്കുകയില്ലെന്നും ചില നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
© Eastindia Broadcasting Pvt. Ltd.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...